കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​മ്പ​താം പ​ട്ടി​ക: രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ടി​ട​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി
Saturday, March 30, 2024 1:43 AM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്പ​താം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്. ക​ര്‍​ണാ​ട​ക​യി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന മൂ​ന്ന് സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ടു​സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി.

ക​ര്‍​ണാ​ട​ക​യി​ല്‍ ചി​ക്ക​ബ​ല്ലാ​പു​ര, ചാ​മ​രാ​ജ​ന​ഗ​ര്‍, ബ​ല്ലാ​രി സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ചി​ക്ക​ബ​ല്ലാ​പു​ര​യി​ല്‍ ര​ക്ഷ​രാ​മ​യ്യ മ​ത്സ​രി​ക്കും. ചാ​മ​രാ​ജ​ന​ഗ​റി​ല്‍ സു​നി​ല്‍ ബോ​സും ബ​ല്ലാ​രി​യി​ല്‍ ഇ. ​തു​ക്കാ​റാ​മും ജ​ന​വി​ധി തേ​ടും.

രാ​ജ​സ്ഥാ​നി​ലെ രാ​ജ്‌​സ​മ​ന്ദി​ല്‍ സു​ദ​ര്‍​ശ​ന്‍ റാ​വ​ത്തി​നെ മാ​റ്റി ഡോ. ​ദാ​മോ​ദ​ര്‍ ഗു​ര്‍​ജാ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച സു​ദ​ര്‍​ശ​ന്‍ റാ​വ​ത്ത് മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മാ​റ്റം. ബി​ല്‍​വാ​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച ദാ​മോ​ദ​ര്‍ ഗു​ര്‍​ജാ​റി​ന് പ​ക​രം മു​ന്‍ സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി ബി​ല്‍​വാ​ര​യി​ല്‍ മ​ത്സ​രി​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക