സൊ​മാ​ലി​യ​ൻ ക​ട​ൽ​ക്കൊള്ള​ക്കാ​രെ കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന
Saturday, March 30, 2024 3:52 AM IST
ന്യൂ​ഡ​ല്‍​ഹി: അ​റ​ബി​ക്ക​ട​ലി​ല്‍ സൊ​മാ​ലി​യ​ൻ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രെ നേ​രി​ട്ട് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന. ക​ട​ൽ​കൊ​ള്ള​ക്കാ​ർ പി​ടി​ച്ചെ​ടു​ത്ത ഇ​റാ​നി​യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മോ​ചി​പ്പി​ച്ചു. 12 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്.

ക​പ്പ​ലി​ലെ 23 പാ​ക്കി​സ്ഥാ​ൻ ജീ​വ​ന​ക്കാ​രേ​യും നാ​വി​ക​സേ​ന മോ​ചി​പ്പി​ച്ചു. ഒ​മ്പ​ത് സാ​യു​ധ​രാ​യ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര​ട​ങ്ങു​ന്ന സം​ഘം ഇ​റാ​നി​യ​ന്‍ ക​പ്പ​ലി​ല്‍ ക​യ​റി​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന ഓ​പ്പ​റേ​ഷ​നി​ലേ​ര്‍​പ്പെ​ട്ട​ത്.

സ​മു​ദ്ര സു​ര​ക്ഷ​യ്ക്കാ​യി അ​റ​ബി​ക്ക​ട​ലി​ല്‍ വി​ന്യ​സി​ച്ച ഐ​എ​ന്‍​എ​സ് സു​മേ​ധ, ഐ​എ​ന്‍​എ​സ് ത്രി​ശൂ​ല്‍ എ​ന്നീ പ​ട​ക്ക​പ്പ​ലു​ക​ളാ​ണ് ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്.

അ​ല്‍ കം​ബാ​ര്‍ എ​ന്ന ഇ​റാ​നി​യ​ന്‍ ക​പ്പ​ലാ​യി​രു​ന്നു ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര്‍ ഹൈ​ജാ​ക്ക് ചെ​യ്തി​രു​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര്‍ കീ​ഴ​ട​ങ്ങാ​ന്‍ ത​യാ​റാ​യ​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക