ത​മി​ഴ് ന​ട​ൻ ഡാ​നി​യ​ൽ ബാ​ലാ​ജി അ​ന്ത​രി​ച്ചു
Saturday, March 30, 2024 6:50 AM IST
ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ഡാ​നി​യ​ൽ ബാ​ലാ​ജി (48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചെ​ന്നൈ കൊ​ട്ടി​വാ​ക​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​മ​ൽ ഹാ​സ​ന്‍റെ "മ​രു​ത​നാ​യ​ക'​ത്തി​ൽ യൂ​ണി​റ്റ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​റാ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം. ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്. ത​മി​ഴി​ന് പു​റ​മെ മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വേ​ട്ട​യാ​ട് വി​ള​യാ​ട്, വ​ട ചെ​ന്നൈ, മാ​യ​വ​ൻ​തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ. ബ്ലാ​ക്ക്, ഭ​ഗ​വാ​ൻ, ഡാ​ഡി കൂ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ശ്ര​ദ്ധ​നേ​ടി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക