വീ​ട്ട​മ്മ​യു​ടെ കാ​ല്‍ ക​ടി​ച്ചു​മു​റി​ച്ചു; കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Saturday, March 30, 2024 7:38 AM IST
പാ​ല​ക്കാ​ട്: കു​ഴ​ല്‍​മ​ന്ദ​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നു പി​ന്നാ​ലെ കാ​ട്ടു​പ​ന്നി​ക​ളെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു. ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 3.30ന് ​വെ​ടി​വ​ച്ചു കൊ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ത​ത്ത വീ​ടി​നോ​ട് ചേ​ര്‍​ന്ന് വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ ത​ത്ത​യു​ടെ കാ​ല് കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പ്ര​വേ​ശി​പ്പി​ച്ചു. വ​നം വ​കു​പ്പ് പ്ര​ത്യേ​കം നി​യോ​ഗി​ച്ച വെ​ടി​വ​യ്പ്പു​കാ​രാ​ണ് രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ​യും വെ​ടി​വ​ച്ചു കൊ​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക