ഡ​ല്‍​ഹി മു​ന്‍ മ​ന്ത്രി സ​ത്യേ​ന്ദ്ര ജ­​യി​നി​നെ­​തി­​രെ പു​തി­​യ കേ­​സി​ല്‍ സി​ബി​ഐ അ​ന്വേ­​ഷ­​ണം
Saturday, March 30, 2024 9:51 AM IST
ന്യൂ­​ഡ​ല്‍­​ഹി: റിമാൻഡിൽ കഴിയുന്ന ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ല്‍​ഹി മു​ന്‍ മ​ന്ത്രി​യു​മാ​യ സ​ത്യേ​ന്ദ്ര ജ­​യി​നി​നെ­​തി­​രെ പു​തി­​യ കേ­​സി​ല്‍ സി​ബി​ഐ അ​ന്വേ­​ഷ­​ണം തു​ട​ങ്ങി. ­ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന് ജ​യി​ലി​ല്‍ മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ 10 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ­​ണം.

സു­​കേ­​ഷ് നേ­​ര​ത്തെ ന​ല്‍​കി­​യ പ­​രാ­​തി­​യി­​ലാ­​ണ് സി­​ബി­​ഐ കേ­​സെ­​ടു­​ത്ത് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ച­​ത്. 2018നും 2021​നും ഇ­​ട­​യി​ല്‍ തീ​ഹാ​ര്‍ ജ­​യി­​ലി​ല്‍ ക­​ഴി­​ഞ്ഞ­​പ്പോ​ള്‍ ഇ­​വി­​ടെ മി­​ക­​ച്ച സൗ­​ക​ര്യം ഒ­​രു­​ക്കി ന​ല്‍­​കാ­​മെ­​ന്ന് വി­​ശ്വ­​സി­​പ്പി­​ച്ച് കോ­​ട­​തി­​ക​ള്‍ വാ­​ങ്ങി­​യെ­​ന്നാ­​ണ് ആ­​രോ­​പ​ണം.

സ​ത്യേ​ന്ദ്ര ജ​യി​ന്‍ ജ​യി​ല്‍ മ​ന്ത്രി​യാ​യി­​രു­​ന്ന­​പ്പോ​ള്‍ കൈ­​ക്കൂ­​ലി വാ­​ങ്ങി­​യെ­​ന്നാ­​ണ് ആക്ഷേപം. സം­​ഭ­​വ­​ത്തി​ല്‍ തീ​ഹാ​ര്‍ ജ­​യി​ല്‍ അ­​ധി­​കൃ­​ത​ര്‍­​ക്കെ­​തി­​രെ​യും അ­​ന്വേ​ഷ­​ണം ഉ​ണ്ടാ​കു­​മെ­​ന്നാ​ണ് വി​വ​രം.

നി­​ല​വി​ല്‍ ഇ­​ഡി ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ജ​യി​ലി​ല്‍ റി​മാൻഡി​ല്‍ ക​ഴി​യു​ക​യാ​ണ് സ​ത്യേ​ന്ദ്ര ജ­​യി​ന്‍. ആ­​രോ­​ഗ്യ​നി­​ല വ­​ഷ­​ളാ­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഇ­​ട​ക്കാ­​ല ജാ​മ്യം അ­​നു­​വ­​ദി­​ച്ചെ­​ങ്കി​ലും ഇ­​ത് ക­​ഴി­​ഞ്ഞ ദി​വ­​സം റ­​­​ദ്ദാ­​ക്കി­​യ­​തോ­​ടെ അ­​ദ്ദേ­​ഹ​ത്തെ വീ​ണ്ടും ജ­​യി­​ലി­​ലേ­​ക്ക് മാ­​റ്റി­​യി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക