ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, April 10, 2024 11:33 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​തി​ർ​ത്തി​യി​ലെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ‍​ഞ്ഞു. ന​യ​ത​ന്ത്ര-​സൈ​നി​ക ത​ല​ങ്ങ​ളി​ലെ ക്രി​യാ​ത്മ​ക​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ അ​തി​ർ​ത്തി​ക​ളി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും പു​നഃ​സ്ഥാ​പി​ക്കാ​നും നി​ല​നി​ർ​ത്താ​നും ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന്യൂ​സ്‌ വീ​ക്കി​ന്‌ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചു. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ താ​ൻ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു​വെ​ന്നും ഭീ​ക​ര​ത​യി​ൽ നി​ന്നും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും മു​ക്ത​മാ​യൊ​രു അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക