മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു
Tuesday, April 16, 2024 6:39 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ മൂ​ന്ന് സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ തു​ട​രു​ന്നു. ക​മ്പ​നി സി​എ​ഫ്ഒ സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​സ്റ്റം​സ് ചു​മ​ത​ല​യു​ള്ള അ​ഞ്ചു എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യും തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്ക് ഒ​രു കോ​ടി 72 ല​ക്ഷം രൂ​പ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്നാ​ണ് ഇ‍​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

സി​എം​ആ​ർ​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ശി​ധ​ര​ൻ ക​ർ​ത്ത ഇ​ന്ന​ലെ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ച്ച് മ​റു​പ​ടി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യെ ഇ​ഡി ഉ​ട​ൻ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക