മാ­​സ​പ്പ­​ടി കേ­​സ്: സി­​എം­​ആ​ര്‍​എ​ല്‍ എം​ഡി ഇ­​ന്നും ചോ​ദ്യം ചെ­​യ്യലി­​ന് ഹാ­​ജ­​രാ­​യി​ല്ല
Tuesday, April 16, 2024 1:34 PM IST
കൊ​ച്ചി: മാ­​സ​പ്പ­​ടി കേ­​സി​ല്‍ സി­​എം­​ആ​ര്‍­​എ​ല്‍ എം­​ഡി ശശിധരൻ കർത്ത ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കു­​ന്ന­​തി​ല്‍ അ­​നി­​ശ്ചി­​ത­​ത്വം. ഇ­​ന്ന് രാ­​വി­​ലെ 10:30ന് ​ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​ഡി നോ­​ട്ടീ­​സ് ന​ല്‍­​കി­​യി­​രു­​ന്നെ­​ങ്കി​ലും ക​ർ​ത്ത ഇ­​തു​വ­​രെ എ­​ത്തി­​യി­​ട്ടി​ല്ല.

കേ​സി​ൽ തി­​ങ്ക­​ളാ​ഴ്­​ച ഹാ­​ജ­​രാ­​കാ​ന്‍ ക​ര്‍­​ത്ത­​യ്­​ക്ക് നോ­​ട്ടീ­​സ് ന​ല്‍­​കി­​യി­​രു­​ന്നെ­​ങ്കി​ലും ആ­​രോ­​ഗ്യ­​കാ­​ര­​ണ­​ങ്ങ​ള്‍ ചൂ­​ണ്ടി­​ക്കാ​ട്ടി ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നേ​ര­​ത്തേ ഇ­​ഡി സ­​മ​ന്‍­​സി­​നെ­​തി­​രേ ക​ര്‍​ത്ത ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചെ­​ങ്കി​ലും ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്ന് കോ​ട­​തി നി​ര്‍­​ദേ­​ശി­​ച്ചി​രു​ന്നു.

അ​തേ​സ​മ​യം കേ­​സി​ല്‍ മൂ​ന്ന് സി­​എം­​ആ​ര്‍­​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ക​മ്പ​നി സി​എ​ഫ്ഒ സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​സ്റ്റം​സ് ചു​മ​ത​ല​യു​ള്ള അ​ഞ്ജു എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഇ​ഡി വി​ട്ട​യ​ച്ച​ത്.

24 മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ഡി മൂ​വ​രെ​യും ചോ​ദ്യം ചെ​യ്ത​ത്. വീ​ണാ വി​ജ​യ​ന് ഒ​രു കോ​ടി 72 ല​ക്ഷം രൂ​പ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്നാ​ണ് ഇ‍​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക