യു​ഡി​എ​ഫ് നാ​ട​കം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; സി​പി​എം നേ​താ​ക്ക​ള​ട​ക്കം പ​ത്ത് പേ​ര്‍​ക്കെ​തി​രെ കേ​സ്
Tuesday, April 16, 2024 1:28 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ യു​ഡി​എ​ഫി​ന്‍റെ നാ​ട​കം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ​ത്ത് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ്, സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ദി​ലീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന്ന​പ്ര വ​ള​ഞ്ഞ​വ​ഴി ബീ​ച്ച് പ​രി​സ​ര​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ക്ഷേ​പ ഹാ​സ്യ നാ​ട​കം ന​ട​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലേ​ക്ക് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ര​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

നാ​ട​കം സി​പി​എം നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു എ​ൽ​ഡി​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

പി​ന്നാ​ലെ പോ​ലീ​സ് എത്തി ലാ​ത്തി വീ​ശി​യാ​ണ് പ്ര​ധി​ഷേ​ധ​ക്കാ​രെ മാ​റ്റി​യ​ത്. ക​ന​ത്ത പൊ​ലീ​സ് കാ​വ​ലി​ൽ നാ​ട​കം തു​ട​രു​ക​യും ചെ​യ്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക