സി­​വി​ല്‍ സ​ര്‍­​വീ­​സ് പ­​രീ­​ക്ഷാഫ­​ലം പ്ര­​ഖ്യാ­​പി​ച്ചു; നാ​ലാം റാ­​ങ്ക് എ​റ​ണാ​കു​ളം സ്വ­​ദേ­​ശി­ സി­​ദ്ധാ​ര്‍­​ഥി​ന്
Tuesday, April 16, 2024 3:01 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ​സ്‌­​സി സി​വി​ല്‍ സ​ര്‍​വീ­​സ് പ­​രീ­​ക്ഷാ​ഫ­​ലം പ്ര­​ഖ്യാ­​പി​ച്ചു. ആ​ദി​ത്യ ശ്രീ​വാ​സ്ത​വ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​നി​മേ​ഷ് പ്ര​ധാ​ന്‍ ര​ണ്ടാം റാ​ങ്കും ഡി. ​അ​ന​ന്യാ റെ​ഡ്ഡി മൂ​ന്നാം റാ­​ങ്കും ക­​ര­​സ്ഥ­​മാ​ക്കി.

മ​ല​യാ​ളി​യാ​യ സി​ദ്ധാ​ര്‍​ഥ് രാം​കു​മാ​റി​നാ​ണ് നാ​ലാം റാ​ങ്ക്. അ­​ഞ്ചാം ശ്ര­​മ­​ത്തി­​ലാ​ണ് സി­​ദ്ധാ​ര്‍­​ഥ് വ​ന്‍ നേ­​ട്ടം കൈ­​വ­​രി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ­​ണ ഐ​പി​എ​സ് ല​ഭി​ച്ച സി​ദ്ധാ​ര്‍​ഥ് നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ­​ണ്. 121-ാം റാ​ങ്കാ​യി​രു­​ന്നു ക­​ഴി­​ഞ്ഞ ത­​വ­​ണ ല­​ഭി­​ച്ച​ത്.

ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത് വീ​ട്ടു​കാ​ർ അ​റി​യാ​തെ​യാ​ണ്. ഫ​ലം വ​ന്ന​ശേ​ഷം മ​റ്റ് പ​ല​രും വി​ളി​ച്ച​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് വീ​ട്ടു​കാ​ർ പ്ര​തി​ക​രി​ച്ചു.

സി­​ദ്ധാ​ര്‍­​ഥി​ന്‍റെ അ​ച്ഛ​ൻ രാം​കു​മാ​ര്‍ ചി​ന്മ​യ കോ​ള​ജി​ലെ റി​ട്ട​യേ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ലാ​ണ്. സ​ഹോ​ദ​ര​ന്‍ ആ​ദ​ര്‍​ശ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ​ക്കീ­​ലാ​ണ്.

നി­​ര​വ​ധി മ​ല​യാ­​ളി­​ക​ള്‍ റാ­​ങ്ക് പ­​ട്ടി­​ക­​യി​ല്‍ ഇ­​ടം­​പി­​ടി­​ച്ചി­​ട്ടു​ണ്ട്. വി​ഷ്ണു ശ​ശി​കു​മാ​ര്‍ (31-ാം റാ​ങ്ക്), അ​ര്‍​ച്ച​ന പി.​പി (40-ാം റാ​ങ്ക്), ര​മ്യ ആ​ര്‍ ( 45-ാം റാ​ങ്ക്), ബി​ന്‍​ജോ പി.​ജോ​സ് (59-ാം റാ​ങ്ക്), പ്ര​ശാ​ന്ത് എ​സ് (78-ാം റാ​ങ്ക്), ആ​നി ജോ​ര്‍​ജ് (93-ാം റാ​ങ്ക്), ജി.​ഹ​രി​ശ​ങ്ക​ര്‍ (107-ാം റാ​ങ്ക്), ഫെ​ബി​ന്‍ ജോ​സ് തോ​മ​സ് (133-ാം റാ​ങ്ക്), വി​നീ​ത് ലോ​ഹി​ദാ​ക്ഷ​ന്‍ (169-ാം റാ​ങ്ക്), മ​ഞ്ജു​ഷ ബി .​ജോ​ര്‍​ജ് (195-ാം റാ​ങ്ക്), അ​നു​ഷ പി​ള്ള (202 റാ​ങ്ക്), നെ​വി​ന്‍ കു​രു​വി​ള തോ​മ​സ് (225-ാം റാ​ങ്ക്), തു​ട​ങ്ങി​യ​വ​രാ​ണ് റാ​ങ്ക് നേ​ടി​യ മ​റ്റ് മ​ല​യാ​ളി​ക​ള്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക