മാ​സ​പ്പ​ടി കേ​സ്; ഇ​ഡി​ക്കെ​തി​രെ സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ ഹ​ർ​ജി ന​ൽ​കി
Tuesday, April 16, 2024 5:27 PM IST
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യെ രാ​ത്രി മു​ഴു​വ​ന്‍ ചോ​ദ്യം ചെ​യ്ത ഇ​ഡി ന​ട​പ‌​ടി‌​യെ ചേ​ദ്യം ചെ​യ്ത് സി​എം​ആ​ർ​എ​ൽ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ പേ​രി​ൽ ഇ‍​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ‌‌

ഇ ​മെ​യി​ൽ ഐ​ഡി, പാ​സ് വേ​ർ​ഡ് എ​ന്നി​വ ന​ൽ​കാ​നും ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ ന​ൽ​കാ​നും ഇ‍​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

വ​നി​താ ജീ​വ​ന​ക്കാ​രി​യെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ആ​രെ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

സി​എം​ആ​ര്‍​എ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തി​നി​ടെ സി​എം​ആ​ര്‍​എ​ല്ലി​ലെ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് നോ​ട്ടീ​സ് ന​ല്‍​കി.

ഫി​നാ​ന്‍​സ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​സു​രേ​ഷ് കു​മാ​റി​നോ‌​ടും മു​ന്‍ കാ​ഷ​ർ വാ​സു​ദേ​വ​നോ​ടും ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ‌​ട്ട് നോ​ട്ടീ​സ് ന​ല്‍​കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക