യു​ഡി​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്നു; ദേ​ശീ​യ നേ​താ​ക്ക​ൾ എ​ത്തു​ന്നു
Tuesday, April 16, 2024 8:38 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് ക​ള​ത്തി​ലി​റ​ക്കു​ന്നു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ പ്ര​ച​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ഖാ​ർ​ഗെ​യെ കൂ​ടാ​തെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ​ഗാ​ന്ധി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​രം, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ദ് റെ​ഡ്ഢി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ക.

20ന് ​ചാ​ല​ക്കു​ടി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ്രി​യ​ങ്കാ​ഗാ​ന്ധി പ​ങ്കെ​ടു​ക്കും. 24ന് ​രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട്ടി​ലും പ്രി​യ​ങ്ക പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങും.

21ന് ​പി.​ചി​ദം​ബ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 22 ന് ​രാ​ഹു​ൽ ഗാ​ന്ധി തൃ​ശൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ആ​ല​പ്പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക