അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം; ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല​യ്ക്ക് വി​ല​ക്ക്
Tuesday, April 16, 2024 9:24 PM IST
ന്യൂ​ഡ​ല്‍​ഹി: ഹേ​മ മാ​ലി​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് കോ​ണ്‍​ഗ്ര​സ് എം​പി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് 48 മ​ണി​ക്കൂ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

പ​രാ​തി സം​ബ​ന്ധി​ച്ച് സു​ര്‍​ജേ​വാ​ല​യ്‌​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സു​ര്‍​ജേ​വാ​ല​യു​ടെ പ​രാ​മ​ർ​ശം ബി​ജെ​പി എം​പി ഹേ​മ മാ​ലി​നി​യു​ടെ വ്യ​ക്തി​ത്വ​ത്തി​നും അ​ന്ത​സി​നും കോ​ട്ടം ത​ട്ടു​ന്ന​താ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ 48 മ​ണി​ക്കൂ​റാ​ണ് വി​ല​ക്ക്. വി​ല​ക്ക് നി​ല​വി​ൽ വ​ന്ന​തോ​ടെ പൊ​തു​പ​രി​പാ​ടി​ക​ള്‍, റാ​ലി​ക​ള്‍, റോ​ഡ് ഷോ​ക​ള്‍, മാ​ധ്യ​മ ഇ​ട​പെ​ട​ല്‍ എ​ന്നി​വ​യി​ല്‍ സു​ര്‍​ജേ​വാ​ല​ക്ക് പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല.

ഈ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന ആ​ദ്യ വി​ല​ക്കാ​ണ് സു​ര്‍​ജേ വാ​ല​യ്‌​ക്കെ​തി​രേ​യു​ള്ള​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക