വീ​ട്ടി​ലെ വോ​ട്ടെ​ടു​പ്പി​ൽ വീ​ഴ്ച​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍
Friday, April 19, 2024 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പ്ര​ക്രി​യ​യി​ലെ വീ​ഴ്ച​ക​ള്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍. ക​ണ്ണൂ​ര്‍ ക​ല്യാ​ശേ​രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ന്നും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ല്യാ​ശേ​രി​യി​ല്‍ 164 -ാം ന​ന്പ​ര്‍ ബൂ​ത്തി​ല്‍ വ‌​യോ​ധി​ക വോ​ട്ട് ചെ​യ്ത​പ്പോ​ൾ ര​ഹ​സ്യ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടും വി​ധം ക്ര​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ സ്പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വി.​വി.​പൗ​ര്‍​ണ​മി, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ടി.​കെ.​പ്ര​ജി​ന്‍, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍ എ.​ഷീ​ല, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​ലെ​ജീ​ഷ്, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ പി.​പി. റി​ജു അ​മ​ല്‍​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

വോ​ട്ടിം​ഗി​ൽ ഇ‌​ട​പെ​ട്ട സി​പി​എം നേ​താ​വ് അ​ഞ്ചാം​പീ​ടി​ക ക​പ്പോ​ട്കാ​വ് ഗ​ണേ​ശ​നെ​തി​രെ ക​ണ്ണ​പു​രം പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക