ക​ല്യാ​ശേ​രി ക​ള്ള​വോ​ട്ട്; വോ​ട്ട് അ​സാ​ധു​വാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Friday, April 19, 2024 7:15 PM IST
ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി​യി​ൽ വ​യോ​ധി​ക​യു​ടെ വോ​ട്ട് സി​പി​എം നേ​താ​വ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ. ഈ ​വോ​ട്ട് അ​സാ​ധു​വാ​ക്കു​മെ​ന്നും റീ​പോ​ളിം​ഗ് സാ​ധ്യ​മ​ല്ലെ​ന്നും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ ക​ല്യാ​ശേ​രി പാ​റ​ക്ക​ട​വി​ൽ സി​പി​എം നേ​താ​വ് 92 വ​യ​സു​കാ​രി​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ഗ​ണേ​ശ​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു. സ്പെ​ഷ്യ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വി.​വി. പൗ​ര്‍​ണ​മി,പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ടി.​കെ.​പ്ര​ജി​ന്‍, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍ എ.​ഷീ​ല, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​ലെ​ജീ​ഷ്, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ പി.​പി.​റി​ജു അ​മ​ല്‍​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​തു​പോ​ലെ​യു​ള്ള സം​ഭ​വം ഒ​രി​ട​ത്തും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക