റോ​ഡ് ഷോ​യും റാ​ലി​യു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ കേ​ര​ള​ത്തി​ല്‍
Friday, April 19, 2024 8:32 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ സം​സ്ഥാ​ന​ത്ത് എ​ത്തും. കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രി​യ​ങ്ക മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തും.

രാ​വി​ലെ 11.30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന പ്രി​യ​ങ്ക ഹെ​ലി​കോ​പ്റ്റ​റി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കും. 12.05ന് ​കെ.​മു​ര​ളീ​ധ​ര​നാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.

12.15ന് ​ബെ​ന്നി ബെ​ഹ​നാ​ൻ മ​ത്സ​രി​ക്കു​ന്ന ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​രി​യാ​ട് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ​രി​യാ​ട്ടു​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് തി​രി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 3.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.50 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് ഷോ​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. രാ​ത്രി 8.45ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക