എ​പി​പി അ​നീ​ഷ്യ​യു​ടെ മ​ര​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, April 23, 2024 8:57 PM IST
കൊ​ല്ലം: പ​ര​വൂ​ർ കോ​ട​തി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു.

പ​ര​വൂ​ർ കോ​ട​തി​യി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ പി. ​അ​ബ്ദു​ൾ ജ​ലീ​ൽ, എ​പി​പി ശ്യാം ​കൃ​ഷ്ണ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ജ​നു​വ​രി 21 നാ​ണ് അ​നീ​ഷ്യ​യെ നെ​ടു​ങ്ങോ​ല​ത്തെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​ർ മാ​ന​സി​ക സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

കേ​സു​ക​ളി​ൽ​നി​ന്നു വി​ട്ടു നി​ൽ​ക്കാ​നാ​യി അ​വ​ധി​യെ​ടു​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു സ​മ്മ​ർ​ദ​മു​ണ്ടാ​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക