രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ഡി​എ​ൻ​എ പ​രാ​മ​ർ​ശം: അ​ൻ​വ​റി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
Friday, April 26, 2024 9:50 PM IST
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു നാ​ട്ടു​ക​ൽ പോ​ലീ​സ്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഡ്വ. എം. ​ബൈ​ജു നോ​യ​ൽ മ​ണ്ണാ​ർ​ക്കാ​ട് ജു​ഡീ​ഷ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം പ​രി​ഗ​ണി​ച്ച കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

153 എ(1) ​വ​കു​പ്പ്, ജ​ന​പ്രാ​ധി​നി​ത്യ നി​യ​മ വ​കു​പ്പ് 125 ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.

പാ​ല​ക്കാ​ട്ടെ എ​ട​ത്ത​നാ​ട്ടു​കാ​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് അ​ൻ​വ​റി​ന്‍റെ വി​വാ​ദ​മാ​യ ഡി​എ​ൻ​എ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി നെ​ഹ്റു കു​ടും​ബാം​ഗ​മാ​ണോ എ​ന്ന​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ പ​രാ​മ​ർ​ശം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക