ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം; പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല
Saturday, April 27, 2024 4:58 AM IST
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം. ബം​ഗ​ളൂ​രു​വി​ൽ പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ലെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ക​ർ​ണാ​ട​ക​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 69.23 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ന​ഗ​ര മ​ണ്ഡ​ല​ങ്ങ​ളാ​യ ബം​ഗ​ളൂ​ർ സെ​ൻ​ട്ര​ലി​ൽ 52.81 ശ​ത​മാ​ന​വും ബം​ഗ​ളൂ​ർ നോ​ർ​ത്തി​ൽ 54.42 ശ​ത​മാ​ന​വും ബം​ഗ​ളൂ​ർ സൗ​ത്തി​ൽ 53.15 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ൻ​ട്ര​ലി​ൽ 54.32 ശ​ത​മാ​ന​വും നോ​ർ​ത്തി​ൽ 54.76 ശ​ത​മാ​ന​വും സൗ​ത്തി​ൽ 53.70 ശ​ത​മാ​ന​വും പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ച്ചൂ​ടാ​ണ് ന​ഗ​ര​ത്തി​ലെ പോ​ളിം​ഗ് കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ന​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ബം​ഗ​ളൂ​ർ റൂ​റ​ലി​ൽ 67.29 ശ​ത​മാ​ന​വും മാ​ണ്ഡ്യ​യി​ൽ 81.48 ശ​ത​മാ​ന​വും കോ​ലാ​റി​ൽ 78.07 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക