വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു; ഒരാൾ അറസ്റ്റിൽ
Tuesday, April 30, 2024 10:15 AM IST
ന്യൂ​ഡ​ൽ​ഹി : നാ​ഗാ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ സൈ​ന്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മോ​ൺ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തോ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ നാ​ഗാ​ലാ​ൻ​ഡ് പോ​ലീ​സി​നു കൈ​മാ​റി. പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ചി​ല സം​ഘ​ങ്ങ​ൾ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക