പ​വ​ര്‍​ക​ട്ട് വേ​ണം; സ​ര്‍­​ക്കാ​രി­​നോ­​ട് വീ​ണ്ടും ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ച് കെ​എ​സ്­​ഇ​ബി
Tuesday, April 30, 2024 11:46 AM IST
തി­​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ​മെ­​ന്ന് സ​ര്‍­​ക്കാ​രി­​നോ­​ട് വീ​ണ്ടും ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ച് കെ​എ​സ്­​ഇ​ബി. ഇ­​ക്കാ​ര്യം വൈ­​ദ്യു­​ത മ­​ന്ത്രി­​യെ നേ­​രി­​ട്ട­​റി­​യി​ച്ചു. ഇ­​തു­​സം­​ബ­​ന്ധി­​ച്ച് ച​ര്‍­​ച്ച ന­​ട­​ത്താ​ന്‍ ബു­​ധ­​നാ​ഴ്­​ച കെ­​എ­​സ്ഇ­​ബി ഉ­​ന്ന​ത­​ത​ല യോ­​ഗം ചേ­​രും.

ഓ​വ​ര്‍​ലോ​ഡ് കാ­​ര­​ണ­​മാ​ണ് പ​ല​യി​ട​ത്തും അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ­​ഡിം​ഗ് ഏ​ര്‍​പെ​ടു​ത്തേ​ണ്ടി വ­​രു­​ന്ന­​തെ­​ന്നാ​ണ് കെ​എ​സ്­​ഇ­​ബി­​യു­​ടെ വി­​ശ­​ദീ­​ക­​ര­​ണം. ഇ​തു​വ​രെ 700-ല്‍ ​അ​ധി​കം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍​ക്ക് ത​ക​രാ​റ് സം​ഭ​വി​ച്ചു.

പീ­​ക്ക് സ­​മ​യ­​ത്തെ വൈ­​ദ്യു­​തി ഉ­​പ­​ഭോ­​ഗം നി­​യ­​ന്ത്രി­​ക്ക­​ണ­​മെ­​ന്ന് ജ­​ന­​ത്തോ­​ട് പ­​ല ത­​വ­​ണ ആ­​വ­​ശ്യ­​പ്പെ­​ട്ടി​ട്ടും ഫ­​ല­​മു­​ണ്ടാ­​കു­​ന്നി​ല്ല. ട്രാ​ന്‍​സ്‌­​ഫോ​ര്‍­​മ­​റു­​ക​ള്‍­​ക്ക­​ട­​ക്കം കേ­​ടു­​പാ­​ട് സം­​ഭ­​വി­​ക്കു​ന്ന­​ത് മ­​റി­​ക­​ട­​ക്കാ​ന്‍ പ­​വ​ര്‍​ക്ക­​ട്ട് വേ­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ളു​ക​ള്‍ കെ­​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ര്‍​വ്വ​കാ​ല റെ​ക്കോ​ര്‍​ഡി​ലെ­​ത്തി. തി­​ങ്ക­​ളാ​ഴ്ച 11.31 കോ​ടി യൂ​ണി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വൈ​ദ്യു​തി​യു​ടെ പീ​ക്ക് സ​മ​യ ആ​വ​ശ്യ​ക​ത­​യും തി­​ങ്ക­​ളാ​ഴ്ച റെ​ക്കോ​ര്‍​ഡി​ലെ​ത്തി. 5646 മെ​ഗാ​വാ​ട്ടാ​ണ് പീ​ക്ക് സ​മ​യ​ത്തെ ആ​വ​ശ്യ​ക​ത.