മേ​യ​ര്‍ - കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ത​ർ​ക്കം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Thursday, May 2, 2024 6:40 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ - കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ ത​ര്‍​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ര്‍ യ​ദു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

അ​ര്യ രാ​ജേ​ന്ദ്ര​നും സം​ഘ​വും ബ​സ് ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി അ​പ​മാ​നി​ച്ചെ​ന്നും കാ​ണി​ച്ച് യ​ദു ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കേ​സ് എ​ടു​ത്തി​രു​ന്നി​ല്ല.

കേ​സെ​ടു​ക്കാ​ത്ത ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ബ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജൂ​ഡീ​ഷ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മേ​യ് ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. നേ​മം സ്വ​ദേ​ശി എ​ൽ.​എ​ച്ച്.​യ​ദു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ഡി.​എ​ൻ.​സ​ച്ചി​ൻ, അ​ര​വി​ന്ദ് ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പേ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക