ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം: സ​ർ​ക്കു​ല​റി​ന് സ്റ്റേ ​ഇ​ല്ല, ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി
Friday, May 3, 2024 12:05 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പു​തു​താ​യി കൊ​ണ്ടു​വ​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്യാ​തെ ഹൈ​ക്കോ​ട​തി. പു​തി​യ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളും മ​റ്റ് സം​ഘ​ട​ന​ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ള്‍ ബെ​ഞ്ച് ത​ള്ളി.

സ​ർ​ക്കു​ല​ർ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​മ്മി​ഷ​ണ​ർ​ക്ക് സ​ർ​ക്കു​ല​ർ ഇ​റ​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും കേ​ന്ദ്ര ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​സ് വീ​ണ്ടും 21ന് ​പ​രി​ഗ​ണി​ക്കും.

ഓ​ൾ കേ​ര​ള മോ​ട്ടോ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​ണേ​ഴ്സ് സ​മി​തി, വി​വി​ധ വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ക്കം ന​ൽ​കി​യ നാ​ല് ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ കേ​ന്ദ്ര നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​റി​ന് നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​കി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം.

പു​തി​യ പ​രി​ശീ​ല​ന രീ​തി​യും ടെ​സ്റ്റും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ​തോ​ടെ സ​ര്‍​ക്കാ​രി​ന് ഈ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​കും. അ​തി​നി​ടെ, ഡ്രൈ​വിം​ഗ് സ്കൂ​ള്‍ ഉ​ട​മ​ക​ളെ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ചു. 11 മ​ണി​ക്ക് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ച​ര്‍​ച്ച.

വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തെ​ങ്കി​ലും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡ്രൈ​വിം​ഗ് സ്കൂ​ള്‍ സം​യു​ക്ത സ​മ​ര സ​മി​തി സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ടെ​സ്റ്റു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. ഇ​ന്നും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ ടെ​സ്റ്റ് ന​ട​ത്തു​ന്ന ഗ്രൗ​ണ്ടി​നു മു​ന്നി​ല്‍ വി​വാ​ദ സ​ര്‍​ക്കു​ല​ര്‍ ക​ത്തി​ച്ചു ക​ഞ്ഞി​വ​ച്ചാ​ണ് സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മു​ത​ല്‍ പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഒ​രു മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റും അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റും ചേ​ര്‍​ന്ന് പ്ര​തി​ദി​നം ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 30 ആ​ക്കി കു​റ​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക