മും​ബൈ​യ്ക്ക് എ​ട്ടാം തോ​ൽ​വി; പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു
Saturday, May 4, 2024 2:50 AM IST
മും​ബൈ: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്ത് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് 24 റ​ണ്‍​സി​ന്‍റെ വി​ജ​യം. സ്കോ​ർ: കോ​ല്‍​ക്ക​ത്ത 169/10 മും​ബൈ 145/10.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കോ​ല്‍​ക്ക​ത്ത 19.5 ഓ​വ​റി​ല്‍ 169 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ (52 പ​ന്തി​ല്‍ 70), മ​നീ​ഷ് പാ​ണ്ഡെ (31 പ​ന്തി​ല്‍ 42) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് ടീ​മി​നെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ഇ​വ​രെ കൂ​ടാ​തെ അം​ഗൃ​ഷ് ര​ഘു​വം​ശി (6 പ​ന്തി​ൽ 13) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. മും​ബൈ​ക്ക് വേ​ണ്ടി നു​വാ​ന്‍ തു​ഷാ​ര, ജ​സ്പ്രി​ത് ബും​റ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മും​ബൈ 18.5 ഓ​വ​റി​ല്‍ 145 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (35 പ​ന്തി​ൽ 56) മാ​ത്ര​മാ​ണ് മും​ബൈ നി​ര​യി​ൽ പൊ​രു​തി​യ​ത്. 16-ാം ഓ​വ​റി​ൽ സൂ​ര്യ വീ​ണ​തോ​ടെ ടീ​മി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി മി​ച്ച​ൽ സ്റ്റാ​ര്‍​ക്ക് നാ​ലും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, സു​നി​ല്‍ ന​രെ​യ്ന്‍, റ​സ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. 52 പ​ന്തി​ല്‍ 70 റ​ൺ​സ് നേ​ടി​യ കോ​ല്‍​ക്ക​ത്ത താ​രം വെ​ങ്ക​ടേ​ഷ് അ​യ്യ​രെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തോ​ൽ​വി​യോ​ടെ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ള്‍​ അ​വ​സാ​നി​ച്ചു. ഈ ​സീ​സ​ണി​ലെ മും​ബൈ​യു​ടെ എ​ട്ടാം തോ​ൽ​വി​യാ​ണി​ത്. 14 പോ​യി​ന്‍റു​മാ​യി കോ​ൽ​ക്ക​ത്ത പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക