പ്ര­​ധാ­​ന­​മ​ന്ത്രി അ­​ഹ­​മ്മ­​ദാ­​ബാ­​ദി­​ലെ​ത്തി വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി
Tuesday, May 7, 2024 12:53 PM IST
അ­​ഹ­​മ്മ­​ദാ­​ബാ​ദ്: പ്ര­​ധാ­​ന­​മ­​ന്ത്രി ന­​രേ​ന്ദ്ര­​മോ​ദി വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി. ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്ഷാ ​മ­​ത്സ­​രി­​ക്കു­​ന്ന ഗാ­​ന്ധി­​ന­​ഗ­​റി­​ലെ മ­​ണ്ഡ­​ല­​ത്തി­​ലാ­​ണ് മോ­​ദി­​ക്ക് വോ­​ട്ടു­​ള്ള​ത്.

രാ­​വി­​ലെ അ­​ഹ­​മ്മ­​ദാ­​ബാ­​ദി­​ലെ നി­​ഷാ​ന്‍ ഹ­​യ​ര്‍ സെ­​ക്ക​ന്‍​ഡ­​റി സ്­​കൂ­​ളി­​ലെ ബൂ­​ത്തി​ല്‍ എ­​ത്തി­​യാ​ണ് മോ­​ദി വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ­​ത്. അ­​മി­​ത്ഷാ­​യ്‌­​ക്കൊ­​പ്പ­​മാ­​ണ് മോ­​ദി വോ­​ട്ട് ചെ­​യ്യാ­​നെ­​ത്തി­​യ­​ത്.

പ്ര­​ധാ­​ന­​മ​ന്ത്രി എ­​ത്തു­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ സ്­​കൂ­​ളി​ൽ വ​ന്‍ സു­​ര­​ക്ഷ­​യാ­​ണ് ഒ­​രു­​ക്കി­​യി­​രു­​ന്ന­​ത്. ഇ­​ന്ത്യ­​യി­​ലെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ലോ­​ക­​ത്തി­​ന് ത­​ന്നെ മാ­​തൃ­​ക­​യാ­​ണെ­​ന്ന് വോ­​ട്ട് രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ​ഷം പ്ര­​ധാ­​ന­​മ​ന്ത്രി പ­​റ​ഞ്ഞു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​നെ അ­​ഭി­​ന­​ന്ദി­​ക്കു­​ക­​യാ­​ണെ​ന്നും മോ­​ദി കൂ​ട്ടി​ചേ​ര്‍​ത്തു.

എ​ല്ലാ­​വ​രും വോ­​ട്ട് ചെ­​യ്യ­​ണ­​മെ­​ന്ന് മോ­​ദി ജ​ന­​ങ്ങ­​ളോ­​ട് ആ­​ഹ്വാ­​നം ചെ­​യ്തു. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക