സം​വി​ധാ​യ​ക​ൻ സം​ഗീ​ത് ശി​വ​ൻ അ​ന്ത​രി​ച്ചു
Wednesday, May 8, 2024 8:34 PM IST
മും​ബൈ: സം​വി​ധാ​യ​ക​ൻ സം​ഗീ​ത് ശി​വ​ൻ അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു.

തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. ച​ല​ചി​ത്ര മേ​ഖ​ല​യി​ൽ സം​വി​ധാ​യ​ക​നാ​യും ഛായാ​ഗ്രാ​ഹ​ക​നാ​യും അ​ദ്ദേ​ഹം തി​ള​ങ്ങി. യോ​ധ, ഗാ​ന്ധ​ർ​വം, വ്യൂഹം തു​ട​ങ്ങി​യ മ​ല​യാ​ള ച​ല​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം​ചെ​യ്തി​ട്ടു​ണ്ട്. യോദ്ധയിലൂടെ എ. ആർ. റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

ബോ​ളി​വു​ഡി​ലും ഇ​ദ്ദേ​ഹം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​മു​ഖ ഛായ​ഗ്രാ​ഹ​ക​ന്‍ സ​ന്തോ​ഷ് ശി​വ​നും, സം​വി​ധാ​യ​ക​നാ​യ സ​ഞ്ജീ​വ് ശി​വ​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്മാ​രാ​ണ്. ഭാര്യ - ജയശ്രീ, മക്കള്‍ - സജന, ശന്താനു.

പ്ര​മു​ഖ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​റും ഛായ​ഗ്രാ​ഹ​ക​നു​മാ​യ ശി​വ​ന്‍റെ മ​ക​നാ​ണ് സം​ഗീ​ത് ശി​വ​ൻ. പ​ഠ​ന​ശേ​ഷം പി​താ​വി​നൊ​പ്പം ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ലും മ​റ്റും ഭാ​ഗ​മാ​യാ​ണ് ഇ​ദ്ദേ​ഹം സി​നി​മ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക