കൊ­​ച്ചി ബി​പി​സി​എ​ലി­​ലെ ഡ്രൈ­​വ​ര്‍­​മാ​ര്‍ പ­​ണി­​മു­​ട­​ക്കി​ല്‍; ഏ​ഴ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള എ​ല്‍​പി­​ജി വിതരണം മു​ട​ങ്ങി
Thursday, May 9, 2024 12:37 PM IST
കൊ­​ച്ചി: അ­​മ്പ­​ല​മു​ക​ള്‍ ബി​പി​സി​എ​ല്ലി​ലെ എ​ല്‍​പി​ജി ബോ­​ട്ടി­​ലിം​ഗ് പ്ലാ​ന്‍റി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ മി​ന്ന​ല്‍ പ​ണി​മു​ട­​ക്ക്. ഇ­​തോ​ടെ ഏ​ഴ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള 140ഓ​ളം ലോ​ഡ് സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി.

ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു­​ട­​ക്ക്. ലോ­​ഡു­​മാ­​യി പോ­​കു​ന്ന തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് മ­​തി​യാ­​യ സം­​ര​ക്ഷ­​ണം ന​ല്‍­​ക­​ണ­​മെ­​ന്ന് അ­​ട­​ക്ക­​മു­​ള്ള ആ­​വ­​ശ്യ­​ങ്ങ­​ളാ­​ണ് ഇ­​വ​ര്‍ ഉ­​ന്ന­​യി­​ക്കു­​ന്ന­​ത്.

ബു­​ധ­​നാ­​ഴ്­​ച­​യാ​ണ് കൊ­​ട­​ക­​ര­​യി​ല്‍ പൈ­​സ­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ത​ര്‍­​ക്ക­​ത്തി­​നി­​ടെ ഡ്രൈ​വ­​റെ ലോ­​ഡിം­​ഗ് തൊ­​ഴി­​ലാ­​ളി­​ക​ള്‍ മ​ര്‍­​ദി­​ച്ച​ത്. സി­​ലി­​ണ്ട​ര്‍ ഇ­​റ­​ക്കി­​യ­​തി­​ന് കൂ­​ടു­​ത​ല്‍ തു­​ക ആ­​വ­​ശ്യ­​പ്പെ­​ട്ട­​തി­​നേ തു­​ട​ര്‍­​ന്നാ­​ണ് ത​ര്‍­​ക്ക­​മു­​ണ്ടാ­​യ​ത്. പ­​രി­​ക്കേ­​റ്റ ഡ്രൈ​വ​ര്‍ ശ്രീ­​കു­​മാ​ര്‍ ആ​ദ്യം തൃ­​ശൂ­​രി​ല്‍ ചി­​കി­​ത്സ തേ­​ടി­​യെ­​ങ്കി​ലും വൈ­​കു­​ന്നേ­​ര­​ത്തോ​ടെ സ്ഥി­​തി വ­​ഷ­​ളാ­​യ­​തോ­​ടെ കൊ­​ച്ചി­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക