യാ​ത്ര​ക്കാ​രെ വ​ല​ച്ച കൂ​ട്ട​യ​വ​ധി: സ​മ​രം ചെ​യ്ത ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്
Thursday, May 9, 2024 10:53 AM IST
ന്യൂ​ഡ​ൽ​ഹി: യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ സ​മ​രം ചെ​യ്ത് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ചൊ​വ്വാ​ഴ്ച​യ്ക്കും ബു​ധ​നാ​ഴ്ച​യ്ക്കു​മി​ട​യി​ൽ അ​സു​ഖ അ​വ​ധി​യെ​ടു​ത്ത 25 കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളെ ക​മ്പ​നി പി​രി​ച്ചു​വി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ്ര​തീ​ക്ഷി​ത അ​വ​ധി​യെ​ടു​ത്ത​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. കാ​ബി​ൻ ക്രൂ ​അം​ഗ​ത്തി​ന് ന​ൽ​കി​യ ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ഒ​രു ന്യാ​യ​വു​മി​ല്ലാ​തെ, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച രീ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​യി​ൽ നി​ന്നും വി​ട്ടു​നി​ന്നു​വെ​ന്നാ​ണ് ക​ത്തി​ൽ ക​മ്പ​നി പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി ധാ​രാ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. ന​ട​പ​ടി ക​മ്പ​നി​യു​ടെ ഏ​റ്റ​വും വി​ല​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ അ​സൗ​ക​ര്യം സൃ​ഷ്ടി​ച്ചു. ഇ​വ​രു​ടെ പ്ര​വൃ​ത്തി പൊ​തു​താ​ത്പ​ര്യ​ത്തി​നെ​തി​രാ​യി​രു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല ക​മ്പ​നി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ക​യും ധ​ന​ന​ഷ്ടം വ​രു​ത്തി​വ​യ്ക്കു​ക​യും ചെ​യ്തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

അ​സു​ഖം ബാ​ധി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കൂ​ട്ട​യ​വ​ധി വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ആ​സൂ​ത്ര​തി​മാ​യ നീ​ക്ക​മാ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും ഇ​ത് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ലി​മി​റ്റ​ഡ് എം​പ്ലോ​യീ​സ് സ​ർ​വീ​സ് റൂ​ളു​ക​ൾ ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ മാ​നേ​ജ്മെ​ന്‍റി​നെ ലേ​ബ​ർ ക​മ്മി​ഷ​ണ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. തൊ​ഴി​ൽ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം ന​ട​ന്നു എ​ന്നാ​ണ് ഡ​ൽ​ഹി റീ​ജ​ണ​ൽ ലേ​ബ​ർ ക​മ്മി​ഷ​ണ​റു​ടെ വി​മ​ർ​ശ​നം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക