പെ​ണ്‍­​കു­​ട്ടി​യെ കാ​ണാ​ന്‍ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ യു­​വാ­​വി­​നെ കെ­​ട്ടി­​ത്തൂ­​ക്കി­​യി­​ട്ട് മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ​തി
Thursday, May 9, 2024 11:45 AM IST
പ­​ത്ത­​നം­​തി­​ട്ട: പെ​ണ്‍­​കു­​ട്ടി​യെ കാ​ണാ​ന്‍ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ യു­​വാ​വി­​നെ കൂ­​ര­​മാ­​യി മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ​തി. പ​ത്ത​നം​തി​ട്ട കു​മ്മ​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ഹാ­​സി­​നെ­​യാ­​ണ് പെ​ണ്‍­​കു­​ട്ടി­​യു­​ടെ വീ­​ട്ടു­​കാ​ര്‍ മ​ര്‍­​ദി­​ച്ച​ത്.

ചൊ­​വ്വാ​ഴ്­​ച രാ­​ത്രി­ 16 വ­​യ­​സു­​കാ­​രി­​ക്ക് പി­​റ­​ന്നാ​ള്‍ കേ­​ക്കു­​മാ­​യി എ­​ത്തി­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു സം­​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ തേ​ങ്ങ തു​ണി​യി​ല്‍ കെ​ട്ടി അ​ടി​ച്ചെ­​ന്നാ­​ണ് യു­​വാ­​വി​ന്‍റെ ആ­​രോ­​പ­​ണം. തീ­​പ്പെ­​ട്ടി ഉ​ര­​ച്ച് ചെ­​വി­​യി​ൽ കു­​ത്തി­​ക്ക­​യ­​റ്റി­​യെ​ന്നും കെ­​ട്ടി­​ത്തൂ­​ക്കി­​യി­​ട്ട് മ​ര്‍­​ദി­​ച്ചെ​ന്നും ആ­​ക്ഷേ­​മു​ണ്ട്.

ഇ­​യാ­​ളു­​ടെ ശ­​രീ­​ര­​ത്തി​ല്‍ മ​ര്‍­​ദ­​ന­​മേ­​റ്റ നി­​ര​വ­​ധി പാ­​ടു­​ക­​ളു​ണ്ട്.​ സം­​ഭ­​വ­​ത്തി​ല്‍ തെ­​ക്കും­​ഭാ­​ഗം പോ­​ലീ­​സി­​ന് പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു­​ണ്ടെ­​ന്ന് യു­​വാ­​വ് പ­​റ­​ഞ്ഞു.

എ­​ന്നാ​ല്‍ ഇ​ത്ത­​ര­​മൊ­​രു പ­​രാ­​തി കി­​ട്ടി­​യി­​ല്ലെ­​ന്നാ­​ണ് പോ­​ലീ­​സി​ന്‍റെ വാ​ദം. അ­​തേ­​സ­​മ​യം പെ​ണ്‍­​കു­​ട്ടി­​യു­​ടെ ബ­​ന്ധു­​ക്ക­​ളു­​ടെ പ­​രാ­​തി­​യി​ല്‍ യു­​വാ­​വി­​നെ­​തി­​രേ പോ​ക്‌​സോക്കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക