തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ത്തി​ല്‍ ഇ­​ട­​പെ­​ടാ­​നി​ല്ല: ഹ​ര്‍­​ജി­​ക​ള്‍ തീ​ര്‍­​പ്പാ­​ക്കി സു­​പ്രീം­​കോ­​ട­​തി
Thursday, May 9, 2024 3:05 PM IST
ന്യൂ­​ഡ​ല്‍​ഹി: തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ഹ​ര്‍­​ജി­​ക​ള്‍ തീ​ര്‍­​പ്പാ­​ക്കി സു­​പ്രീം­​കോ­​ട­​തി. 2023-ലെ ​എ­​ബി­​സി(​അ­​നി­​മ​ല്‍ ബെ​ര്‍­​ത്ത് ക​ണ്‍­​ട്രോ​ള്‍) ച­​ട്ട­​ങ്ങ​ള്‍ നി­​ല­​വി​ല്‍ വ­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ പ­​ഴ­​യ ച­​ട്ട­​ങ്ങ­​ളെ ചോ­​ദ്യം ചെ­​യ്തു­​കൊ­​ണ്ടു­​ള്ള ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു.

പു​തി­​യ ച­​ട്ട­​ങ്ങ​ള്‍ സം­​ബ­​ന്ധി­​ച്ച് എ­​ന്തെ­​ങ്കി​ലും പ­​രാ­​തി­​ക​ള്‍ ഉ­​ണ്ടെ­​ങ്കി​ല്‍ അ​ത­​ത് ഹൈ­​ക്കോ­​ട­​തി​ക­​ളെ സ­​മീ­​പി­​ക്കാ​നും കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍​കി. ജ­​സ്റ്റീ­​സ് ജെ.​കെ.​മ­​ഹേ­​ശ്വ​രി, ജ­​സ്റ്റീ­​സ് സ­​ഞ്ജ­​യ് ക­​രോ​ള്‍ എ­​ന്നി­​വ­​ര­​ട­​ങ്ങു­​ന്ന ബെ­​ഞ്ചാ­​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ­​യ​ത്ത്, കേ­​ര­​ള സ​ര്‍­​ക്കാ​ര്‍ എ­​ന്നി­​വ­​ര​ട­​ക്കം ന​ല്‍​കി​യ ഹ​ര്‍­​ജി​ക​ൾ പ­​രി­​ഗ­​ണി­​ച്ച​ത്.

തെ­​രു­​വു​നാ­​യ പ്ര­​ശ്‌​ന​വു​മാ​യി ബ­​ന്ധ­​പ്പെ­​ട്ടു​ള്ള കേ​ര​ള, ക​ര്‍​ണാ​ട​ക, ബോം​ബെ ഹൈ​ക്കോ​ട​തി​ക​ളു​ടെ വി​ധി​യി​ലെ ശ​രി​തെ​റ്റു​ക​ളി​ല്‍ ഇ​ട​പെ​ടാ­​നി­​ല്ലെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ­​ക്കി. കേ​സി​ല്‍ വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പി​ന്നീ​ട് പു​റ​ത്തി​റ​ക്കു​മെ​ന്നും സു​പ്രീംകോ​ട​തി അ​റി​യി­​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക