തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ല; കേ​ജ​രി​വാ​ളി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ഇ​ഡി
Thursday, May 9, 2024 6:14 PM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ‍​ര്‍​ജി എ​തി​ർ​ത്ത് ഇ​ഡി. കേ​ജ​രി​വാ​ളി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​ഹ‍​ര്‍​ജി​യി​ൽ സു​പ്രീം​കോ​ട​തി നാ​ളെ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി ഇ​ഡി രം​ഗ​ത്തു​വ​ന്ന​ത്.

കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​ക​രു​തെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​ഡി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്ന​തി​ന്‍റെ പേ​രി​ൽ കേ​ജ​രി​വാ​ളി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക എ​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​മ​ല്ല, കേ​ജ​രി​വാ​ൾ സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്നും ഇ​ഡി​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ജാ​മ്യം ന​ൽ​കു​ന്ന​ത് തെ​റ്റാ​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും ഇ​ഡി പ​റ​യു​ന്നു.

ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​കും കേ​ജ​രി​വാ​ളി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കു​ക.