നി​യ​ന്ത്ര​ണം ഫ​ലം ക​ണ്ടു; ലോ​ഡ് ഷെ​ഡിം​ഗ് വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി
Thursday, May 9, 2024 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​ഖ​ല തി​രി​ച്ച് ന​ട​ത്തി​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഫ​ലം ക​ണ്ട​താ​യി കെ​എ​സ്ഇ​ബി. നി​ല​വി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

ഉ​പ​ഭോ​ഗം കൂ​ടു​ത​ലു​ള്ള കു​റ​ച്ച് സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം നി​യ​ന്ത്ര​ണം തു​ട​രാ​നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു.

രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്. എ​സി 26 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ ക്ര​മീ​ക​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് കെ​എ​സ്ഇ​ബി നി​ർ​ദേ​ശി​ച്ചു.