മു​സ്‌​ലീം വി­​ദ്വേ­​ഷ വീ​ഡി­​യോ­​യ്‌­​ക്കെ­​തി​രാ­​യ പ­​രാ​തി; ക​ര്‍­​ണാ­​ട­​ക ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി അ­​റ­​സ്റ്റി​ല്‍
Friday, May 10, 2024 10:37 AM IST
ബം­​ഗ­​ളൂ​രൂ: ക​ര്‍­​ണാ­​ട­​ക­​യി­​ലെ ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ര്‍ അ­​റ­​സ്റ്റി​ല്‍. വ്യാ­​ഴാ­​ഴ്­​ച രാ­​ത്രി വൈ­​കി­​യാ​ണ് ഇ­​യാ­​ളെ ബം​ഗ​ളൂ​രു പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്.

ക​ര്‍​ണാ​ട​ക ബി​ജെ​പി​യു​ടെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത മു​സ്‌​ലീം വി​ദ്വേ​ഷ വീ​ഡി​യോ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ലാ​ണ് അ​റ­​സ്റ്റ്. ബെം​ഗ​ളു​രു ഹൈ ​ഗ്രൗ​ണ്ട്‌​സ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത് മ​ക്ക​നൂ​ര്‍ നി​ല​വി​ലു​ള​ള­​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക ബി​ജെ​പി​യു​ടെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്വേ​ഷ വീ​ഡി​യോ​യാ​ണ് അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ബി​ജെ­​പി എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി​ല്‍ പ­​ങ്കു­​വ​ച്ച വീ​ഡി­​യോ.

സം­​ഭ­​വ­​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍­​കി­​യ­​തി­​ന് പി­​ന്നാ­​ലെ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ എ​ക്‌​സി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍­​കി­​യി­​രു­​ന്നു. വീ​ഡി​യോ​യ്ക്കെ​തി​രാ​യ പ​രാ​തി​യി​ൽ ബി­​ജെ­​പി ദേ​ശീ­​യ അ­​ധ്യ­​ക്ഷ​ന്‍ ജെ.​പി.​ന­​ദ്ദ, ബി­​ജെ­​പി ഐ­​ടി സെ­​​ല്‍ ദേ​ശീ­​യ ക​ണ്‍­​വീ​ന​ര്‍ അ​മി­​ത് മാ​ള­​വ്യ തു­​ട­​ങ്ങി­​യ­​വ​ര്‍­​ക്കും ബം­​ഗ­​ളൂ­​രു പോ­​ലീ­​സ് സ­​മ​ന്‍­​സ് അ­​യ­​ച്ചി­​രു​ന്നു.