മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യം; യ​ദു​വി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു
Friday, May 10, 2024 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ര്‍ യ​ദു​വി​നെ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു.

മെ​മ്മ​റി കാ​ര്‍​ഡ് ന​ഷ്ട​മാ​യ കേ​സി​ല്‍ ക​ണ്ട​ക്ട​റെ​യും സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ​യും രാ​വി​ലെ മു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് സം​ഘം യ​ദു​വി​നെ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ച​ത്. മൂ​ന്ന് പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

മെ​മ്മ​റി കാ​ര്‍​ഡ് കാ​ണാ​താ​യ​തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ മൊ​ഴി ന​ൽ​കി. ത​ർ​ക്ക​ത്തി​നു ശേ​ഷം ക​ണ്ട​ക്ട​ര്‍ സി​സി​ടിവി പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സി​സി​ടി​വി​യി​ല്‍ നോ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ക​ണ്ട​ക്ട​റു​ടെ മൊ​ഴി.

ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ക​ണ്ട​ക്ട​ര്‍ സു​ബി​നെ​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ലാ​ൽ സ​ജീ​വി​നെ​യും ഉ​ട​ൻ വി​ട്ട​യ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.