മേ​യ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സ്; യ​ദു​വി​നെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു
Friday, May 10, 2024 8:36 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും ത​ട​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്.

വെ​ള്ളി​യാ​ഴ്ച ബ​സ് ഡ്രൈ​വ​ർ യ​ദു​വി​നെ​യും ക​ണ്ട​ക്ട​ര്‍ സു​ബി​നെ​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ര്‍ ലാ​ൽ സ​ജീ​വി​നെ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു. മൊ​ഴി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​വ​രെ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ത​ര്‍​ക്ക​ത്തി​ന് ശേ​ഷം ക​ണ്ട​ക്ട​ര്‍ സു​ബി​ൻ ബ​സി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ മെ​മ്മ​റി കാ​ര്‍​ഡ് കാ​ണാ​താ​യ​തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് സു​ബി​ൻ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി.

സി​സി​ടി​വി​യു​ടെ മോ​ണി​റ്റ​ര്‍ നോ​ക്കു​ക​മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് സു​ബി​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ര്‍ ലാ​ൽ സ​ജീ​വാ​യി​രു​ന്നു.

മെ​മ്മ​റി കാ​ര്‍​ഡ് ന​ഷ്ട​മാ​യ കേ​സി​ൽ ത​നി​ക്ക് യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റും മൊ​ഴി ന​ൽ​കി. മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ​തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് ഡ്രൈ​വ​ർ യ​ദു​വും പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

മൂ​ന്നു​പേ​രു​ടെ​യും മൊ​ഴി പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.