മ​ർ​ദ​നം; സ്വാ​തി മ​ലി​വാ​ളി​നെ​തി​രെ പ​രാ​തി​യു​മാ​യി ബി​ഭ​വ് കു​മാ​ര്‍
Saturday, May 18, 2024 4:32 AM IST
ന്യൂ​ഡ​ല്‍​ഹി: ആം​ആ​ദ്മി പാ​ര്‍​ട്ടി എം​പി സ്വാ​തി മ​ലി​വാ​ൾ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കേ​ജ​രി​വാ​ളി​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് ബി​ഭ​വ് കു​മാ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി.

ബി​ഭ​വ് കു​മാ​ര്‍ മ​ർ​ദി​ച്ചെ​ന്ന സ്വാ​തി മ​ലി​വാ​ളി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി ക​ടു​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ പ​രാ​തി​യു​മാ​യി കേ​ജ​രി​വാ​ളി​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് രം​ഗ​ത്ത് എ​ത്തി​യ​ത്.

സ്വാ​തി​യു​ടെ പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് സം​ഘം കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സ്വാ​തി മ​ലി​വാ​ളി​നൊ​പ്പ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ല്‍ വ​ച്ച് പി​എ ബി​ഭ​വ് കു​മാ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് സ്വാ​തി മാ​ലി​വാ​ളി​ന്‍റെ പ​രാ​തി.

അ​ഡീ​ഷ​ണ​ല്‍ ഡി​സി​പി അ​ഞ്ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലം​ഗ സം​ഘ​മാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി തെ​ളി​വെ​ടു​ത്ത​ത്.