സ്കൂ​ൾ തു​റ​ക്ക​ൽ: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം
Saturday, May 18, 2024 5:30 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം. പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് നേ​താ​വ് നൗ​ഫ​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ല​സ്‌​വ​ൺ സീ​റ്റു​ക​ൾ മ​ല​ബാ​റി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും മ​ല​ബാ​ർ കേ​ര​ള​ത്തി​ലാ​ണെ​ന്നും എ​ഴു​തി​യ ടീ​ഷ​ർ​ട്ട്‌ ഉ​യ​ർ​ത്തി കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നൗ​ഫ​ൽ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​നെ​ത്തി​യ ഇ​ട​ത് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ നൗ​ഫ​ലി​നെ ബ​ല​മാ​യി പു​റ​ത്താ​ക്കു​ക്ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യോ​ഗ ഹാ​ളി​ന് പു​റ​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച നൗ​ഫ​ലി​നെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്ത്‌ നീ​ക്കു​ക​യാ​യി​രു​ന്നു.

യോ​ഗം തു​ട​ങ്ങി​യ ഉ​ട​നെ എം​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഫ​ൽ കൈ​യി​ൽ ക​രു​തി​യ ടീ ​ഷ​ർ​ട്ട് ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി, യു​വ​ജ​ന, വി​ദ്യാ​ര്‍​ഥി, മ​ഹി​ളാ പ്ര​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.