ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റാം​ഘ​ട്ടം; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും
Thursday, May 23, 2024 6:14 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തു​ക.

ഡ​ൽ​ഹി​യി​ലും ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളും പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

യു​പി​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളും ഡ​ൽ​ഹി​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളിലേ​ക്കും ആ​റാം​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. മേ​ന​കാ ഗാ​ന്ധി, ക​ന​യ്യ​കു​മാ​ർ, സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ക​ൾ ബാ​ൻ സു​രി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ ഈ ​ഘ​ട്ട​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.