പാ​ള​യം സി​എ​സ്ഐ ച​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ബി​ഷ​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വൈ​ദി​ക​നെ ത​ട​ഞ്ഞു
Thursday, May 23, 2024 8:12 PM IST
തി​രു​വ​ന​ന്ത​പു​രം : സി​എ​സ്ഐ സൗ​ത്ത് കേ​ര​ള ഇ​ട​വ​ക​യു​ടെ ഭ​ര​ണ​ത്തെ ചൊ​ല്ലി പാ​ള​യം സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ർ​ഷം. ബി​ഷ​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വൈ​ദി​ക​നെ ഒ​രു വി​ഭാ​ഗം ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടു.

ഫാ. ​മ​നോ​ജ്‌ റോ​യി​സ് വി​ക്ട​റി​നെ ഇ​റ​ക്കി​വി​ട്ട​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​രു വി​ഭാ​ഗം എ​ത്തി. ഇ​തോ​ടെ വി​ശ്വാ​സി​ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. പ​ഴ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ടു പു​തി​യ ബി​ഷ​പ്പി​ന് ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെ​തി​രെ പ​ഴ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യി​ൽ പോ​യി അ​നു​കൂ​ല വി​ധി വാ​ങ്ങി. ഈ ​വി​ധി​യു​മാ​യി എ​ത്തി വ്യാഴാഴ്ച ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.