ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി നിർദേശം
Tuesday, June 10, 2025 1:49 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. അന്വേഷണസംഘം കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണു കോടതിനിര്‍ദേശം.
സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ഒക്ടോബറില്‍ സിനിമാനയം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമനിര്‍മാണമുണ്ടാകുമെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. ഇക്കാര്യം ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് രേഖപ്പെടുത്തി.
സിനിമാനയത്തിന്റെ കരട് തയാറാക്കിയിട്ടില്ല. കോണ്ക്ലേവില്നിന്നുള്ള അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.