തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ട്ടു മു​​​​ത​​​​ൽ പ​​​​ത്തു വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 30 മി​​​​നി​​​​റ്റ് അ​​​​ധി​​​​ക​​​​ പ്ര​​​​വൃ​​​​ത്തിസ​​​​മ​​​​യം നി​​​​ശ്ച​​​​യി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി. രാ​​​​വി​​​​ലെ​​​​യും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും 15 മി​​​​നി​​​​റ്റ് വീ​​​​ത​​​​മാ​​​​ണ് അ​​​​ധി​​​​ക​​​​സ​​​​മ​​​​യം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് വെ​​​​ള്ളി ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 9.45ന് ​​​​ക്ലാ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം 4.15ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. ആ​​​​ദ്യ ര​​​​ണ്ടു പീ​​​​രി​​​​യ​​​​ഡു​​​​ക​​​​ൾ 45 മി​​​​നി​​​​റ്റ് വീ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് 11.15 മു​​​​ത​​​​ൽ 10 മി​​​​നി​​​​റ്റ് ഇ​​​​ട​​​​വേ​​​​ള. പി​​​​ന്നീ​​​​ടു​​​​ള്ള ര​​​​ണ്ടു പീ​​​​രി​​​​യ​​​​ഡു​​​​ക​​​​ൾ 40 മി​​​​നി​​​​റ്റ് വീ​​​​തം. 12.45 ന് ​​​​ഉ​​​​ച്ച​​​​യൂ​​​​ണി​​​​നു​​​​ള്ള ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ഇ​​​​ട​​​​വേ​​​​ള. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ആ​​​​ദ്യ ര​​​​ണ്ടു പീ​​​​രി​​​​യ​​​​ഡു​​​​ക​​​​ൾ 40 മി​​​​നി​​​​റ്റ് വീ​​​​തം. തു​​​​ട​​​​ർ​​​​ന്ന് അ​​​​ഞ്ചു മി​​​​നി​​​​റ്റ് ഇ​​​​ട​​​​വേ​​​​ള. പി​​​​ന്നീ​​​​ട് ഏ​​​​ഴാ​​​​മ​​​​ത്തെ പീ​​​​രി​​​​യ​​​​ഡ് 35 മി​​​​നി​​​​റ്റും അ​​​​വ​​​​സാ​​​​ന​​​​ത്തെ പീ​​​​രി​​​​യ​​​​ഡ് 30 മി​​​​നി​​​​റ്റും ആ​​​​യി​​​​രി​​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ്, അം​​​​ഗീ​​​​കൃ​​​​ത അ​​​​ണ്‍​ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കു പു​​​​തു​​​​ക്കി​​​​യ സ​​​​മ​​​​യ​​​​ക്ര​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കും. അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം 220 പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​വും 1,100 ബോ​​​​ധ​​​​ന മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നുവേ​​​​ണ്ടി​​​​യാ​​​​ണ് അ​​​​ധ്യ​​​​യ​​​​ന​​​​സ​​​​മ​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്.


ശ​​​​നി​​​​യാ​​​​ഴ്ച​​യി​​ലെ പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം അ​​​​ഞ്ചു മു​​​​ത​​​​ൽ ഏ​​​​ഴു വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്ക് ര​​​​ണ്ടു ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളും എ​​​​ട്ടു മു​​​​ത​​​​ൽ 10 വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്ക് ആ​​​​റു ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളും അ​​​​ധി​​​​ക പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​മാ​​​​ക്കി ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ആ​​​​ഴ്ച​​​​യി​​​​ൽ ആ​​​​റു പ്ര​​​​വൃ​​​​ത്തി​​​​ദി​​​​വ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വ​​​​രാ​​​​ത്ത ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ധി​​​​ക​​​​ പ്ര​​​​വൃ​​​​ത്തിദി​​​​വ​​​​സം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തു പ്ര​​​​കാ​​​​രം അ​​​​ഞ്ചു മു​​​​ത​​​​ൽ ഏ​​​​ഴു വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്ക് ജൂ​​​​ലൈ 26, ഒ​​​​ക്ടോ​​​​ബ​​​​ർ 25 എ​​​​ന്നീ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ൾ പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും.

എ​​​​ട്ടു മു​​​​ത​​​​ൽ 10 വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്ക് ജൂ​​​​ലൈ 26, ഓ​​​​ഗ​​​​സ്റ്റ് 16, ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ല്, ഒ​​​​ക്ടോ​​​​ബ​​​​ർ 25, 2026 ജ​​​​നു​​​​വ​​​​രി മൂ​​​​ന്ന്, ജ​​​​നു​​​​വ​​​​രി 31 എ​​​​ന്നീ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ൾ പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ളാ​​​​ക്കി നി​​​​ശ്ച​​​​യി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി.