മിസ് വേൾഡ്: ഇംഗ്ലണ്ട് താരം പിന്മാറിയത് അമ്മയുടെ ആരോഗ്യപ്രശ്നം മൂലം
Sunday, May 25, 2025 1:24 AM IST
ഹൈദരാബാദ്: ഹൈദരാബാദിൽ പുരോഗമിക്കുന്ന മിസ് വേൾഡ് 2025 സൗന്ദര്യമത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി മടങ്ങി.
അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മിസ് ഇംഗ്ലണ്ടിന്റെ മടക്കമെന്ന് സംഘാടകർ അറിയിച്ചു.
മിസ് ഇംഗ്ലണ്ട് ഫസ്റ്റ് റണ്ണർ അപ് ഷാർലെറ്റ് ഗ്രാന്റ് പകരക്കാരിയായി എത്തുകയും ചെയ്തു. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം മില്ലി മാഗി സമീപിച്ചുവെന്നാണ് സംഘാടകർ പറയുന്നത്.