ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാല്‍റോപ്
Saturday, June 7, 2025 1:49 AM IST
ചെന്നൈ: കേരളത്തില്‍ തുടക്കമിടുന്ന ഏതൊരു സ്റ്റാര്‍ട്ടപ്പും ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതിന് സഹായകമായ വിധത്തില്‍ രൂപപ്പെടുത്തുന്ന ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാല്‍റോപ്.
കേരളത്തില്‍നിന്ന് ആഗോള കമ്പനികള്‍ വളര്‍ന്നുവരുന്നതിന് സഹായകമായ വിധത്തില്‍ അമേരിക്കയിലെ സിലിക്കണ്‍ വാലി മാതൃകയിൽ കേരളത്തില്‍ ടാല്‍റോപ് വികസിപ്പിച്ചെടുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ ഭാഗമായാണ് ഓരോ സ്റ്റാര്‍ട്ടപ്പിനും ബിസിനസുകള്ക്കുമെല്ലാം ആഗോളതലത്തില്‍ സ്കെയില്‍ ചെയ്യുന്നതിന് സഹായകമായ ഡിസിട്രിബ്യൂഷന്‍ സിസ്റ്റം ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിച്ച ടാല്‍റോപ്പിന്റെ തമിഴ്നാട് സ്റ്റേറ്റ് ഓഫീസിന്റെ സോഫ്റ്റ് ലോഞ്ച് ടാല്‍റോപ് ബോര്‍ഡ് ഡയറക്ടറും ചീഫ് ഓപ്പറേഷന് ഓഫീസറുമായ ജോണ്‍സ് ജോസഫ് നിര്‍വഹിച്ചു.
ചടങ്ങില്‍ ടാല്‍റോപ് ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്മെന്റ് ആന്മേരി ജിജു, ഡയറക്ടര്‍ ഓഫ് ഹ്യൂമൻ റിസോഴ്സസ് അനു എന്‍. അബു, ഡയറക്ടര്‍ ഓഫ് സെയില്‍സ് പി.ജെ. പ്രവീണ്‍, വൈസ് പ്രസിഡന്റ് ഓഫ് സെയില്‍സ് അനന്തുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.