ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
Saturday, June 7, 2025 4:30 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ മാവോയിസ്റ്റ് നേതാക്കളാണ്.
ഇവരുടെ പക്കൽനിന്ന് എകെ 47 ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്ദ്രാവതി നാഷണൽ പാർക്കിൽ ഉൾപ്പെട്ട വനപ്രദേശത്ത് വച്ചാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് കൂടുതൽ പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.