തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ പു​തി​യ ജെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​സ്റ്റ്ഗാ​ർ​ഡ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ പ​ര​മേ​ഷ് ശി​വ​മ​ണി​യാ​ണ് ജെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​ഐ​എ​സ്എ​ല്‍, കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍, കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ്, തു​റ​മു​ഖ അ​ധി​കൃ​ത​ര്‍, ക​ര​സേ​ന, വ്യോ​മ​സേ​ന, സം​സ്ഥാ​ന പോ​ലീ​സ്, അ​ദാ​നി പോ​ര്‍​ട്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

76.70 മീ​റ്റ​ര്‍ നീ​ള​വും എ​ട്ടു മീ​റ്റ​ര്‍ വീ​തി​യും നാ​ലു മു​ത​ൽ ആ​റു മീ​റ്റ​ർ വ​രെ ആ​ഴ​വു​മു​ള്ള​താ​ണ് ബെ​ര്‍​ത്ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ര്‍​ടി​എ​ഫ് ഇ​ന്‍​ഫ്രാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

സൈ​നി​ക ക​പ്പ​ലു​ക​ളു​ടെ വേ​ഗ​ത്തി​ലു​ള്ള വി​ന്യാ​സ​ത്തി​നും, തീ​ര​ദേ​ശ​ത്തി​ന്‍റെ സു​ര​ക്ഷാ നി​രീ​ക്ഷ​ണം, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, ക​ള്ള​ക്ക​ട​ത്ത് ത​ട​യ​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ൻ പു​തി​യ അ​ത്യാ​ധു​നി​ക ബെ​ർ​ത്ത് സ​ഹാ​യി​ക്കും.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ല്‍ പാ​ത​യി​ല്‍ നി​ന്ന് വെ​റും 10 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യും വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തോ​ട് ചേ​ര്‍​ന്നും സ്ഥി​തി​ചെ​യ്യു​ന്ന കോ​സ്റ്റ് ഗാ​ര്‍​ഡ് ജെ​ട്ടി ഇ​ന്ത്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു വ​ഹി​ക്കും.