മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണ സംഭവം: രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്ന് പരാതി
Thursday, July 3, 2025 12:51 PM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണതിനു പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്. ഇവരെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവ് വിശ്രുതനാണ് പരാതി പറഞ്ഞിരിക്കുന്നത്.
പതിനാലാം വാർഡിലാണ് അപകടമുണ്ടായത്. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കൈയില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. അപകടവാർത്തയ്ക്കു പിന്നാലെ കാഷ്വാലിറ്റിയില്‍ അടക്കം അന്വേഷിച്ചിട്ടും ബിന്ദുവിനെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.