മെഡിക്കൽ കോളജ് അപകടം: കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപെടുത്തി
Thursday, July 3, 2025 1:16 PM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപെടുത്തി. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് അപകടത്തിൽപെട്ടത്.
അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് ഇവരെ പുറത്തെടുത്തത്.