ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു; മരണം 51 ആയി
Thursday, July 3, 2025 4:47 PM IST
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്.
മണ്ഡിയിൽ മാത്രം 12 പേരാണ് മരിച്ചത്. ഇരുന്നൂറിലധികം വീടുകൾ തകർന്നു. നൂറിലധികം പേർ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം. ഉത്തരാഖണ്ഡിൽ 17 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്.
300 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ചണ്ഡിഗഡ് - മണാലി ദേശീയ പാത അടച്ചതോടെ വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും കനത്ത മഴ പെയ്യുകയാണ്.