പ​ല്‍​ഘാ​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൽ​ഘാ​ർ ജി​ല്ല​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം. മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബോ​യ്സാ​ർ പ​ട്ട​ണ​ത്തി​ലെ താ​രാ​പൂ​ർ എം​ഐ​ഡി​സി​യി​ലെ ഫാ​ക്ട​റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.20ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​കൊ​ണ്ട് ഫാ​ക്ട​റി​യു​ടെ മേ​ൽ​ക്കൂ​ര തെറി​ച്ചു​വീ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പാ​ൽ​ഘ​ർ പോ​ലീ​സ് വ​ക്താ​വ് സ​ച്ചി​ൻ ന​വ​ദ്ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.