കൊടുവള്ളിയിൽ വൻ സ്വർണ വേട്ട
Tuesday, February 7, 2023 11:19 PM IST
കോഴിക്കോട്: കൊടുവള്ളിയിൽ വൻ സ്വർണ വേട്ട. സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്ന് 4.11 കോടി രൂപയുടെ സ്വർണമാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കേസിൽ ജയാഫർ, മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് എന്നിവരടക്കം ആറ് പേർ അറസ്റ്റിലായി.15 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അധികൃതർ അറിയിച്ചു.